കുറ്റക്കാരന്‍ എന്നു തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

ആറ്റിങ്ങലിലെ പ്രസംഗത്തില്‍ കോടതി യില്‍ കുറ്റക്കാരന്‍ എന്നു തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ കുറ്റക്കാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ പരാതിക്കാരന്‍ ശിവന്‍ കുട്ടി പൊതു ജീവിതം അവസാനിപ്പിക്കുമോ, കുറ്റക്കാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍, തനിക്കെതിരെയുള്ള കേസില്‍ സിപിഎം മാപ്പ് പറയാന്‍ തയ്യാറാണോ എന്നും ശ്രീധരന്‍ പിളള ചോദിച്ചു.

‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു വിവലാദ പരാമര്‍ശം.

സിപിഎമ്മിന്റെയും ചില ഉദ്യോഗസ്ഥരുടെയും ഗുഢാലോചനയാണ് തനിക്കെതിരെയുള്ള കേസിനു കാരണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രസംഗത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തിയിട്ടില്ല. മരിച്ചവരുടെ കണക്കെടുക്കാന്‍ നിന്നെങ്കില്‍ സൈനികര്‍ തിരിച്ചു എത്തുമായിരുന്നോ
ദൈവത്തിന്റെ മുന്നില്‍ താന്‍ കുറ്റക്കാരനല്ല ന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top