ആഭ്യന്തര യുദ്ധം രൂക്ഷം; ഇന്ത്യക്കാർ എത്രയും വേഗം ട്രിപ്പോളിയിൽ നിന്ന് തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്

ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപ്പോളിയിലെ അവസ്ഥ ഓരോ ദിവസവും അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപ്പോളിയിലുണ്ടെങ്കിൽ ഉടൻ തന്നെ അവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടണമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

Read Also; പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം; സുഷമ സ്വരാജ് റിപ്പോർട്ട് തേടി

ഇന്ത്യക്കാരെ കൂട്ടത്തോടെ ലിബിയയിൽ നിന്ന് തിരികെയെത്തിച്ചിട്ടും ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാർ ട്രിപ്പോളിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ വിമാനത്താവളം തുറന്നിരിക്കുന്ന സാഹചര്യത്തിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ട്രിപ്പോളിയിൽ ഉണ്ടെങ്കിൽ ഉടൻ തിരിച്ചെത്താൻ ആവശ്യപ്പെടണമെന്നും പിന്നീട് ഇവരെ രക്ഷിക്കാൻ ഒരു പക്ഷേ സാധിച്ചെന്നു വരില്ലെന്നും സുഷമ സ്വരാജ് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വിമത സൈന്യം ശ്രമിക്കുന്നതിനെ തുടർന്ന് രണ്ടാഴ്ചയായി വ്യാപക സംഘർഷമാണ് ഇവിടെ നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top