Advertisement

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം; സുഷമ സ്വരാജ് റിപ്പോർട്ട് തേടി

March 24, 2019
Google News 9 minutes Read

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോർട്ട് തേടി. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടാണ് സുഷമ സ്വരാജ് ഇതു സംബന്ധിച്ച റിപ്പോർട്ട് തേടിയത്.

പാക് സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിൽ നിന്നുമാണ് പതിമൂന്നും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.ഹോളി ആഘോഷത്തിനിടെ തട്ടിക്കൊണ്ടു പോയ കുട്ടികളെ നിർബന്ധിച്ച് മതംമാറ്റിയെന്നും വാർത്തകളുണ്ടായിരുന്നു. പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പ്രചരിച്ചു.ഇതേ തുടർന്ന് പ്രദേശത്തെ ഹിന്ദുമത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ.

എന്നാൽ ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നായിരുന്നു സുഷമയുടെ ട്വീറ്റിന് മറുപടിയായി പാക് വാർത്താ വിനിമയ മന്ത്രി ഫവാദ് ചൗധരിയുടെ മറുപടി. എന്നാൽ താൻ ഇക്കാര്യത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറിൽ നിന്നും റിപ്പോർട്ട് തേടുക മാത്രമാണ് ചെയ്തതെന്നും പാക്കിസ്ഥാന്റെ കുറ്റബോധമാണ് ഇതിൽ നിന്നും കാണാനാകുന്നതെന്നും സുഷമ സ്വരാജ് ഫവാദ് ചൗധരിക്ക് മറുപടിയായി ട്വിറ്ററിൽ കുറിച്ചു.അതേ സമയം സംഭവത്തെപ്പറ്റി അന്വേഷിക്കാനും പെൺകുട്ടികളെ ഉടൻ കണ്ടെത്താനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദേശം നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here