മോദിയുടെ കേന്ദ്ര ഭരണമോ, പിണറായിയുടെ കേരള ഭരണമോ ഏറ്റവും മികച്ചത്?; ലീഡ് അഭിപ്രായ സർവേ 2019; നാളെ രാത്രി ഏഴ് മുതൽ ട്വന്റി ഫോറിൽ
കേരളം പോളിങ് ബൂത്തുകളിലേക്ക് എത്താൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ വിശദമായ അഭിപ്രായ സർവേയുമായി ട്വന്റിഫോർ. ഇതുപത് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴായിരത്തോളം വരുന്ന വോട്ടർമാരിലാണ് ട്വന്റിഫോർ അഭിപ്രായ സർവേ നടത്തിയത്. ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയും വോട്ട് ശതമാനവും ഓക്‌മെന്റൽ റിയാലിറ്റിയിൽ വികസിപ്പിച്ച ഗ്രാഫിക്‌സ് ഡിസ്‌പ്ലേയിലൂടെയാണ് ട്വന്റിഫോർ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ സർവയിലൂടെ അറിയാം.
നരേന്ദ്രമോദിയുടെ കേന്ദ്രഭരണവും പിണറായി വിജയന്റെ കേരള ഭരണവും ഉൾപ്പെടെ സർവേയിൽ പരിശോധിക്കും. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥി തീരുമാനം ശരിയോ തെറ്റോ?, ആരായിരിക്കും അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി തുടങ്ങി കാര്യങ്ങളെല്ലാം സർവേ ചർച്ച ചെയ്യും. പ്രഗത്ഭരായ 70 സർവേ ഗവേഷകരുടെ മേൽനോട്ടത്തിൽ, നാല് നാൾ നീണ്ട ഗവേഷണ ഫലങ്ങൾ ട്വന്റിഫോർ പുറത്തുവിടുകയാണ്. ‘ലീഡ് അഭിപ്രായ സർവേ 2019’ നാളെ രാത്രി ഏഴ് മണി മുതൽ ട്വന്റിഫോറിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here