സുരക്ഷാ പ്രശ്നം: അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം

പാക്കിസ്ഥാന്റെ പിടിയിലകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർബേസിലേക്കാണ് സ്ഥലംമാറ്റിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ അഭിനന്ദന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. അതേസമയം, അഭിനന്ദൻ അധികം വൈകാതെ തന്നെ വീണ്ടും യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്നും വിവരമുണ്ട്.
അഭിനന്ദൻ പൂർണ ആരോഗ്യവാനാണെന്ന് പരിശോധനകളിൽ തെളിഞ്ഞാൽ വീണ്ടും യുദ്ധവിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ നേരത്തേ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here