ഒളിക്യാമറാ വിവാദം: എം.കെ. രാഘവനെതിരെ പോലീസ് കേസെടുക്കും

ഒളികക്യാമറാ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവനെതിരെ പോലീസ് കേസെടുക്കും. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിയമോപദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടി. നേരത്തേ, കമ്മീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിലാണ് ഡിജിപി നിയമോപദേശം തേടിയത്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് രാഘവനെതിരേ കമ്മീഷന് പരാതി നല്‍കിയത്.
Read Also: എംകെ രാഘവനെതിരായ കോഴ ആരോപണം; കളക്ടർ റിപ്പോർട്ട് നൽകി
അതേസമയം, ഒളികാമറാ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നും വീഡിയോയിലെ ശബ്ദത്തിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എംകെ രാഘവന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here