എംകെ രാഘവനെതിരായ കോഴ ആരോപണം; കളക്ടർ റിപ്പോർട്ട് നൽകി

കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രേ ഉ​യ​ർ​ന്ന കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. വീഡി​യോ​യി​ലെ ശ​ബ്ദം രാ​ഘ​വ​ന്‍റേ​താ​ണോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടിലുള്ളതെന്നാണ് സൂചന.

നേരത്തെ രാഘവനെതിരായ ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ഡി​ജി​പി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് നൽകിയിരുന്നുവെന്ന് സൂചനയുണ്ട്. വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത തെ​​ളി​​യി​​ക്കാ​​ൻ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന വേ​​ണ​​മെ​​ന്നാ​​ണു കഴിഞ്ഞ ദിവസം ഡി​​ജി​​പി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ലും പറഞ്ഞിരുന്നത്.

വീ​ഡി​യോ​യി​ലെ ശ​ബ്ദം എം.​കെ.​രാ​ഘ​വ​ന്‍റേ​തു ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്കൊ​പ്പം ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​ണ്. പ​ല രീ​തി​യി​ലും ദൃ​ശ്യ, ശ​ബ്ദ തെ​ളി​വു​ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​യി​ൽ കൃ​ത്രി​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top