Advertisement

‘വടകരയിൽ നിന്നൊഴിവാക്കണം’; ഷാഫി പറമ്പിൽ അർധരാത്രി വിളിച്ച് കരഞ്ഞെന്ന് എംകെ രാഘവൻ

March 10, 2024
Google News 1 minute Read
mk raghavan shafi parambil cried

ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്നും രാഘവൻ അഭിപ്രായപ്പെട്ടു.

വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി ട്വൻ്റിഫോറിനോട് പറഞ്ഞു. വടകരയിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.

Story Highlights: mk raghavan shafi parambil cried

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here