Advertisement

രഹാനെ പുറത്ത്; രാജസ്ഥാനെ ഇനി സ്മിത്ത് നയിക്കും

April 20, 2019
Google News 0 minutes Read

സീസണിൽ തോൽവികളുമായി പട്ടികയിൽ ഏഴാമതുള്ള രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രഹാനയെ പുറത്താക്കി. ടീമിൻ്റെ മോശം ഫോമിനെ തുടർന്നാണ് രഹാനയെ പുറത്താക്കുന്നതെന്നാണ് വിവരം. രഹാനെയ്ക്ക് പകരം ബാക്കിയുള്ള മത്സരങ്ങളിൽ സ്റ്റീവൻ സ്മിത്താവും ടീമിനെ നയിക്കുക.

“രഹാനെ വളരെ മിച്ച രീതിയിലാണ് ടീമിനെ നയിച്ചത്. എന്നാലും 2019 സീസൺ തിരികെ ട്രാക്കിലെത്തിക്കാൻ ഒരു പുതിയ മാറ്റം വേണമെന്ന് മാനേജമെൻ്റ് ആഗ്രഹിക്കുന്നു. അതിനാൽ സ്റ്റീവൻ സ്മിത്താവും ഇനി ടീമിനെ നയിക്കുക. രഹാനെ ടീമിനൊപ്പം സുപ്രധാന റോളിൽ ഉണ്ടാവും.” പത്രസമ്മേളനത്തിൽ രാജസ്ഥാൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here