Advertisement

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച് ദുരനുഭവങ്ങൾ ഉണ്ടായെന്ന് ജീവനക്കാരിയുടെ പരാതി; സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്

April 20, 2019
Google News 1 minute Read

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. സോളിസിറ്റർ ജനറലും അറ്റോർണി ജനറലും കോടതിയിൽ. പൊതുതാൽപ്പര്യ വിഷയം പരിഗണിക്കാനെന്ന് വിവരം.

സുപ്രീംകോടതിയിലെ തന്നെ ഒരു ജീവനക്കാരി സമർപ്പിച്ച പരാതിയാണ് പരിഗണനാ വിഷയം. തനിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച് ദുരനുഭവങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് 22 ജഡ്ജിമാർക്ക് ഇമെയിൽ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സിറ്റിംഗ്.

Read Also : ‘രാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേ ?’ ; അയോധ്യ ഹർജിയിൽ സുപ്രീംകോടതി, ഹർജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ

ഈ പരാതിയാണ് നിലവിൽ പരിഗണിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരത്തിലൊരു പരാതിയെ കുറിച്ച് പറഞ്ഞ് കേട്ടിരുന്നു. സോളിസിറ്റർ ജനറൽ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷയം പരസ്യപ്പെടുത്തിയതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട ആരോപണമാണ് പരിഗണിക്കുന്നതുകൊണ്ട് തന്നെ വളരെ ആശങ്കയോടെയാണ് ഇത് ഉറ്റുനോക്കുന്നത്.

നിലവിൽ കോടതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here