‘രാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേ ?’ ; അയോധ്യ ഹർജിയിൽ സുപ്രീംകോടതി, ഹർജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ

Supreme Court

ഇന്ത്യാരാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേയെന്ന് സുപ്രീംകോടതി. അയോധ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചോദ്യം.

‘എല്ലായിപ്പോഴും എന്തെങ്കിലും ഉണ്ടാകും. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താനുള്ള ശ്രമം അവസാനിപ്പിക്കാനും’ കോടതി ആവശ്യപ്പെട്ടു.
അയോധ്യയിലെ തർക്ക സ്ഥലത്ത് പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി സുപ്രീംകോടതി തള്ളി.

Read Also : അയോധ്യ കേസ്; വിധി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിർമോഹി അഖാര സുപ്രീംകോടതിയെ സമീപിച്ചു

ഹർജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി ശരിവെച്ചു. പിഴ വിധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യവും  സുപ്രീംകോടതി തള്ളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top