ബ്രാവോയും ധോണിയും തിരിച്ചെത്തി; ചെന്നൈ-ബാംഗ്ലൂർ ടോസ് നില
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരിക്ക് മാറിയെത്തിയ ധോണിയും ബ്രാവോയും ചെന്നൈയിൽ തിരികെയെത്തിയപ്പോൾ കരൺ ശർമ്മയും സാം ബില്ലിംഗ്സും പുറത്തായി. മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവ് ബാംഗ്ലൂർ നിരയിലും തിരികെയെത്തി.
ഇന്ന് നടക്കുന്ന മത്സരം ജയിച്ചാൽ ഔദ്യോഗികമായി ചെന്നൈക്ക് പ്ലേ ഓഫിലെത്താം. ഇനിയുള്ള എല്ലാ കളികളും വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ. അതുകൊണ്ട് തന്നെ ഒരു ജീവന്മരണ പോരാട്ടമാണ് നടക്കാനുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മൊയീൻ അലിയുടെയും ഫോമാണ് ബാംഗ്ലൂരിൻ്റെ കരുത്ത്. സിറാജിനു പകരം ഉമേഷിനെ തിരികെ കൊണ്ടു വന്ന തീരുമാനം എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. അതേ സമയം, ബ്രാവോയുടെയും ധോണിയുടെയും വരവ് ചെന്നൈയെ വീണ്ടും ശക്തമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here