Advertisement

ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥി

April 22, 2019
Google News 1 minute Read

മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് വൈകീട്ടാണ് ബിജെപി തങ്ങളുടെ രണ്ടാം സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തിറക്കുന്നത്. അതിലാണ് ഗൗതം ഗംഭീറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പാർട്ടി മുതിർന്ന നേതാവ് മീനാക്ഷി ലേഖി ന്യൂ ഡെൽഹിയിൽ നിന്നും മത്സരിക്കും.

നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് നേരത്തെ തന്നെ ഗംഭീർ വ്യക്തമാക്കിയിരുന്നു. ഹർഷവർധൻ ചാന്ദ്‌നി ചൗകിൽ നിന്നും മത്സരിക്കും. നോർത്ത് ഈസ്റ്റ് ഡെൽഹിയിൽ നിന്ന് മനോജ് തിവാരി മത്സരിക്കും. വെസ്റ്റ് ഡെൽഹിയിൽ നിന്നും പ്രവേശ് വർമയും, സൗത്ത് ഡെൽഹിയിൽ നിന്നും രമേഷ് ബിദൂരും മത്സരിക്കും.

Read Also : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്ഷോഭിച്ച് ​ഗൗതം ​ഗംഭീർ

കോൺഗ്രസും ഇന്ന് ഡെൽഹിയിലെ ആറ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡെൽഹിയിൽ നിന്നും ഷീല ദിക്ഷിത്തും, ചാന്ദ്‌നി ചൗകിൽ നിന്ന് ജെപി അഗർവാളും, ന്യൂ ഡെൽഹിയിൽ നിന്ന് അജയ് മാക്കനും, ഈസ്റ്റ് ഡെൽഹിയിൽ നിന്ന് അരവിന്ദർ സിംഗും മത്സരിക്കും. സൗത്ത് ഡെൽഹി സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here