Advertisement

ഇല്ലത്ത് ഇത്തിരി ദാരിദ്ര്യമാണേലും സുരക്ഷിത യാത്ര ഉറപ്പ്; കെഎസ്ആർടിസിയുടെ പോസ്റ്റ് വൈറൽ

April 22, 2019
Google News 19 minutes Read

കല്ലട ബസ്സിൽ യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പത്തനംതിട്ട കെഎസ്ആർടിസിയുടെ പോസ്റ്റാണ് വൈറലാവുന്നത്. സ്വകാര്യ ബസുകളിലെ യാത്രാ സൗകര്യത്തിൽ ആകർഷിക്കപ്പെട്ട് കെഎസ്ആർടിസിയെ ഒഴിവാക്കുമ്പോൾ സുരക്ഷിത യാത്ര കൂടിയാണ് യാത്രക്കാർ ഒഴിവാക്കുന്നതെന്നാണ് പോസ്റ്റിലെ സൂചന.

സൗകര്യം ഇത്തിരി കുറവാണെങ്കിലും ഞങ്ങൾ സുരക്ഷിത യാത്ര നൽകാമെന്നാണ് പോസ്റ്റിലൂടെ കെഎസ്ആർടിസി പറയുന്നത്. ഒപ്പം കെഎസ്ആർടിസിയുടെ ബാംഗ്ലൂർ മൾട്ടി എസി സർവീസുകളുടെ സമയവിവര പട്ടികയും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. പോസ്റ്റിൻ്റെ ചുവട്ടിൽ ഒരു എൻബി ഇട്ട് എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും എന്നും പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലായിരുന്നു കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബസ് കേടായി വഴിയിൽ കിറ്റന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അവർ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ” concerned ” about your safety and comfort..only.. ???
KSRTC ensures safe and secure travel. ???

KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക

⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

For Booking ? online.keralartc.com

Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .

? Respective Owners

#ksrtc #safetravel #TravelSafe_WithKSRTC
#Safety_and_comfort #ilovemyksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here