ബിജെപി ഇവിഎമ്മിൽ കൃത്രിമം നടത്തുന്നുവെന്ന് ആരോപിച്ച് അസം ഖാന്റെ മകൻ

ബിജെപി ഇവിഎമ്മിൽ കൃത്രിമം നടത്തുന്നുവെന്ന് ആരോപിച്ച് അസം ഖാന്റെ മകൻ അബ്ദുല്ല. ഉത്തർ പ്രദേശിലെ 300 ൽ അധികം വോട്ടിംഗ് മെഷീനുകളിൽ ബിജെപി കൃത്രിമം നടത്തിയെന്നും അസം ഖാൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പായതുകൊണ്ടാണ് ബിജെപി ഇത് ചെയ്തതെന്നും മകൻ അബ്ദുല്ല ആരോപിച്ചു.
വോട്ട് രേഖപ്പെടുത്താനെത്തുന്നവരെ പൊലീസ് വിരട്ടുകയാണെന്നും, അവരെ പരാതിപ്പെടാൻ അനുവദിക്കുന്നില്ലെന്നും അബ്ദുല്ല പറഞ്ഞു.
എന്നാൽ രാംപൂരിലെ വോട്ടിംഗ് മെഷീനുകൾക്ക് തകരാറൊന്നും തന്നെയില്ലെന്ന് അഡീഷ്ണൽ ചീഫ് ഇലക്ടറൽ ഓഫീസർ ബ്രഹ്മ ദേവ് രാം തിവാരി അറിയിച്ചു. ബിജെപിയുടെ ജയപ്രദയ്‌ക്കെതിരെയാണ് രാംപുരിൽ അസം ഖാൻ മത്സരിക്കുന്നത്. സഞ്ജയ് കപൂറാണ് പ്രദേശത്ത് കോൺഗ്രസ് സ്ഥാനാർത്ഥി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here