ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി പാര്‍ലമെന്റംഗം ഉദിത് രാജ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാത്ത പക്ഷം പാര്‍ട്ടി വിടുമെന്ന് ബിജെപി പാര്‍ലമെന്റ് അംഗം ഉദിത് രാജ്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയായ ഉദിത് രാജ് ആണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി വിടേണ്ടി വന്നാല്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഉദിത് രാജ് വ്യക്തമാക്കി.
മാത്രമല്ല, താന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമെന്നും ബിജെപി തന്നെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തന്നോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദിത് രാജ് പറഞ്ഞു.
കൂടാതെ ദളിതരുടെ വിശ്വാസത്തെത്തകര്‍ക്കാന്‍ താന്‍ തയ്യാറാവില്ലെന്നും പാര്‍ട്ടി അതിന് ശ്രമിക്കില്ലെന്നും ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി/ എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയായ ഉദിത് രാജ് പറഞ്ഞു.
2014 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ പരാജയപ്പെടുത്തിയാണ് ഉദിത് രാജ് ലോക്‌സഭയില്‍ എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here