ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം തെറ്റാണെന്ന് ഉന്നയിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം തെറ്റാണെന്ന് ഉന്നയിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നോട്ടീസ് അയച്ചത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണ കേസില്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റ്‌സിനെതിരെ ലൈംഗികാരോപമം ഉന്നയിച്ചതിനു പിന്നില്‍ ജെറ്റ് എയര്‍വേയ്‌സിന്ഡറെ ഉടമ നരേഷ് ഗോയലും, ഇടനിലക്കാരനായ രമേസ് ശര്‍മ്മയും ആണെന്നാണ് ഉത്സവ് ബെയ്ന്‍ വാദിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ കേസ് പരിഗണനയിലിരിക്കെ കടങ്ങള്‍ എഴുതി തള്ളാനും സര്‍ക്കാര്‍ ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കുന്നതിനുമായി ഉടമ ശ്രമിച്ചിരുന്നു. എന്നാല്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുള്ള ജെറ്റ് എയര്‍വേയ്‌സില്‍ കോഴ കൊടുത്ത് വിധി അനുകൂലമാക്കാനമുള്ള ശ്രമം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കുന്നതെന്നുമാണ് അഭിഭാഷകന്റെ വാദം.
മാത്രമല്ല ലൈംഗികാരോപണത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ നിലപാടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍. പരാതിക്കാരിയുടെ ബന്ധു കൂടിയായ ‘ അജയ്’ എന്ന ആള്‍ തനിക്ക് കോഴ തരാന്‍ ശ്രമിച്ചുവെന്നും ിത് നിഷേധിച്ചപ്പോള്‍ കോഴപ്പണം 50 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ബെയ്ന്‍സിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here