Advertisement

മൂന്നാംഘട്ട വോട്ടെടുപ്പ്; പശ്ചിമ ബംഗാളിൽ കോൺഗ്രസ്-തൃണമൂൽ ഏറ്റുമുട്ടൽ; ഒരു കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

April 23, 2019
Google News 0 minutes Read

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെയും പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. കോൺഗ്രസ്സ് തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപെട്ടു . തൃണമൂൽ പ്രവർത്തകർക്ക് നേരെയുണ്ടായ ബോംബേറിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാജ്യത്തെ മറ്റിടങ്ങളിൽ വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു.

കേവലം അഞ്ച് സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. മുർഷിദാബാദിലെ ബാലിഗ്രാം പ്രദേശത്ത് തൃണമൂൽ കോൺഗ്രസ്സുമായുള്ള ഏറ്റുമുട്ടലിൽ കോൺഗ്രസ്സ് പ്രവർത്തകൻ കൊല്ലപെട്ടു. മുർഷിദാബാദിൽ തന്നെ ത്രിണമൂൽ കോൺഗ്രസ്സുകാർക്ക് നേരെ ബോംബൈറുമുണ്ടായി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

മാർഡയിലും ബോംബേറുണ്ടാവുകയും ബി ജെ പി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ സുരക്ഷ സന്നാഹം തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിൽ പി ഡി പി വക്താവ് നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനെ മർദിക്കുകയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയുമുണ്ടായി.

മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി മത്സരിക്കുന്ന മണ്ഡലമാണ് അനന്ത്‌നാഗ്. ഉത്തർ പ്രദേശിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനെ ആക്രമിച്ചു. ഒറ്റപെട്ട സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ പശ്ചിമ ബംഗാളിലൊഴികെ വോട്ടിംഗ് സമാധാനപരമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here