ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ സിബിഐയുടെ പുതിയ പതിപ്പ് പ്രേഷകരിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ക്രൈംത്രില്ലര്‍ ഹിറ്റ് പരമ്പര സേതുരാമയ്യര്‍ സിബിഐ വീണ്ടും പ്രേഷകരിലേക്കെത്തുന്നു. കെ മധു സംവിധാനം ചെയ്ത് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങള്‍ക്ക് മലയാള സിനിമ പ്രേഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായി വേഷമിട്ടുകൊണ്ട് ചിത്രത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങുന്നത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരില്‍ ഇറങ്ങിയ ചിത്രം വന്‍ ഹിറ്റായി മാറി. പിന്നീട് 1989ല്‍ ചിത്രത്തിന്റെ രണ്ടാം പതിപ്പ ജാഗ്രത എന്ന പേരില്‍ പുറത്തിറങ്ങി. ചിത്രം കൊമേഴ്ഷ്യലി ഹിറ്റ് അല്ലായിരുന്നുവെങ്കിലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ലാണ് നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തുന്നത്.
എന്നാല്‍ ചിത്രത്തിന്റെ അടുത്ത പതിപ്പിനായുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കെ.മധു അറിയിച്ചു. 2019 ല്‍ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here