Advertisement

മാനന്തവാടിയിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു

April 23, 2019
Google News 0 minutes Read

പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്.

വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകൾക്കൊപ്പം വരിനിൽക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസറും ചേർന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയിൽ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭർത്താവും വോട്ടു ചെയ്ത് മടങ്ങി. 1162 വോട്ടർമാരുള്ള ഈ ബൂത്തിൽ വോട്ടിങ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മുതൽ തന്നെ ക്യൂ ആരംഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here