തകർത്തടിച്ച് ഡിവില്ലിയേഴ്‌സ്; പഞ്ചാബിന് 203 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 203 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 44 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങാണ് ബാംഗ്ലൂരിന്റെ സ്‌കോർ ഇരുനൂറ് കടത്തിയത്. 7 സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെയാണ് ഡിവില്ലിയേഴ്‌സ് 82 റൺസ് അടിച്ചു കൂട്ടിയത്. മാർകസ് സ്‌റ്റോയിൻസ് 34 പന്തിൽ നിന്നും 46 റൺസെടുത്ത് പുറത്താകാതെ നിന്നു. പാർത്ഥിവ് പട്ടേൽ(43), വിരാട് കോഹ്‌ലി(13), മൊയിൻ അലി (4), അക്ഷ്ദീപ് നാഥ് (3) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More