Advertisement

തനിക്കെതിരെ ഗൂഢാലോചന; ഫലപ്രഖ്യാപനത്തിന് ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്ന് വി കെ ശ്രീകണ്ഠൻ

April 24, 2019
0 minutes Read

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് യുഡിഎഫ് നടത്തിയത് വലിയ മുന്നേറ്റമായിരുന്നു. അതിൽ വിറളിപൂണ്ട ചിലരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയത്. അത് പാർട്ടിയിലോ മുന്നണിയിലോ ഉള്ള ആളുകളല്ല. യുഡിഎഫിലും കോൺഗ്രസിലും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. അതു സംബന്ധിച്ച് ഫലപ്രഖ്യാപനത്തിനു ശേഷം പറയുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

കെപിസിസിക്കെതിരെ താൻ പ്രസ്താവന നടത്തിയെന്ന വാർത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. കെപിസിസി ഫണ്ട് നൽകിയില്ലെന്ന് താൻ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top