Advertisement

‘മന്ത്രി രാജേഷ് മദ്യക്കമ്പനിയുടെ സിഇഒ ആണോ? എലപ്പുള്ളി വിഷയത്തില്‍ ട്വന്റിഫോറിലൂടെ എം ബി രാജേഷുമായി പരസ്യസംവാദത്തിന് തയാര്‍’; വെല്ലുവിളിച്ച് വി കെ ശ്രീകണ്ഠന്‍

February 18, 2025
3 minutes Read
V K sreekandan M P against minister M B Rajesh

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയ വിഷയത്തില്‍ മന്ത്രി എം ബി രാജേഷിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍. മദ്യക്കമ്പനിയുടെ സിഇഒ ആയാണോ മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് സംശയം തോന്നുന്നുവെന്നാണ് വി കെ ശ്രീകണ്ഠന്‍ പരിഹസിച്ചത്. മന്ത്രി രാജേഷ് അഹല്യയിലെ മഴവെള്ള സംഭരണി സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. വിഷയത്തില്‍ ട്വന്റിഫോറില്‍ ഒരു പരസ്യസംവാദത്തിന് മന്ത്രി രാജേഷ് തയ്യാറുണ്ടോ എന്നും വി കെ ശ്രീകണ്ഠന്‍ വെല്ലുവിളിച്ചു. (V K sreekandan M P against minister M B Rajesh)

ഒരു സ്വകാര്യ കമ്പനിയ്ക്കായി പ്രത്യേകിച്ച് ഒരു മദ്യക്കമ്പനിക്കുവേണ്ടി മന്ത്രി രാജേഷ് ഇത്രയും വാദമുഖങ്ങള്‍ നിരത്തുന്നത് എന്തിനെന്ന് വി കെ ശ്രീകണ്ഠന്‍ ചോദിച്ചു. അഹല്യയിലെ മഴവെള്ള സംഭരണി അന്ധന്‍ ആനയെ കണ്ടത് പോലെ സന്ദര്‍ശിച്ച് അത് ചൂണ്ടിക്കാട്ടി ന്യായീകരണം നിരത്തുകയാണ്. മന്ത്രിയ്ക്ക് നാണമുണ്ടോ എന്ന് മാത്രമേ തനിക്ക് ചോദിക്കാനുള്ളൂവെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Read Also: ട്രംപിൻ്റെ ഭീഷണി, തലവേദനയായി ചൈന: ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിൻ്റെ കാലമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

മലബാര്‍ ഡിസ്റ്റലറീസില്‍ ഒരു തുള്ളി വെള്ളം പോലും സംഭരിക്കാന്‍ കഴിയാതെ സ്വന്തം സര്‍ക്കാരിന് കീഴിലുള്ള സ്ഥലം കാടുപിടിച്ച് കിടക്കുമ്പോഴാണ് സ്വകാര്യ കമ്പനിയ്ക്കുവേണ്ടി മന്ത്രി വാദിക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തില്‍ അഞ്ഞൂറിലേറെ കുഴല്‍ക്കിണറല്ലാതെ അവിടെ ഒരു ജലവിതരണ പദ്ധതിപോലുമില്ലെന്നും വിഷയത്തില്‍ ഏത് വിധത്തിലുള്ള പരസ്യസംവാദത്തിനും താന്‍ തയാറാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

മഴവെള്ള സംഭരണികള്‍ എലപ്പുള്ളി പ്രദേശത്ത് അപ്രായോഗികമെന്ന പ്രതിപക്ഷ വാദത്തിന് മറുപടിയെന്നോണമാണ് മന്ത്രി എം ബി രാജേഷ് അഹല്യയിലെ മഴവെള്ള സംഭരണികള്‍ സന്ദര്‍ശിച്ചത്. 15 മഴവെള്ള സംഭരണികളാണ് അഹല്യ ക്യാമ്പസിലുള്ളത്.

Story Highlights : V K sreekandan M P against minister M B Rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top