സാധ്വി പ്രജ്ഞയുടെ ഗോമൂത്ര പരാമർശം; ബിജെപിക്ക് ആരോഗ്യമന്ത്രിയായെന്ന് അസദുദ്ദീൻ ഒവൈസി

സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചാണെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ ഠാക്കൂറിനെ പ്രസ്താവനയെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി. ബിജെപിക്ക് ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായെന്ന് ഒവൈസി പറഞ്ഞു. കൂടെ ശാസ്ത്രവും വിവരസാങ്കേതിക വിദ്യയും അധിക ചുമതലയായി സാധ്വിക്ക് നൽകാമെന്നും ഒവൈസി ട്വിറ്റിലൂടെ പരിഹസിച്ചു.


നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പ്രജ്ഞ, ഇന്ത്യാ ടു ഡേയോട് സംസാരിക്കവേയാണ് ഗോമൂത്രം കുടിച്ച് കാൻസർ മാറിയ വിവരം വെളിപ്പെടുത്തിയത്. ഗോമൂത്രവും പഞ്ചഗവ്യ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാണ് രോഗം ചികിത്സിച്ചതെന്നായിരുന്നു അവരുടെ അവകാശവാദം.

കൂടാതെ പശുക്കളിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്ത്തിയിരുന്നു. പശുവിനെ പ്രത്യേക രീതിയിൽ തടവുന്നത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. തപസിന് അനുയോജ്യമായ സ്ഥലമാണ് ഗോശാലയെന്നും സാധ്വി അഭിപ്രായപ്പെട്ടിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More