തോമസ് ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂർ

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. വലിയ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാൽ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു. യാക്കോബായ വിഭാഗം എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചത് യുഡിഎഫിനെ ബാധിക്കുമെന്നും ജോണി നെല്ലൂർ ആശങ്ക പ്രകടിപ്പിച്ചു
യാക്കോബായ വിഭാഗത്തിലെ ചില വൈദികർ അടക്കം എൽഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് ജോണി നെല്ലൂരിന്റെ ആരോപണം. കഴിഞ്ഞതവണ ജോസ് കെ മാണിക്ക് ലഭിച്ച ഭൂരിപക്ഷം ഇക്കുറി തോമസ് ചാഴികാടന് ഉണ്ടാകില്ല. ജില്ല ശരാശരിയെക്കാൾ പിറവത്ത് പോളിംഗ് ശതമാനം കുറഞ്ഞതും യുഡിഎഫിന് പ്രതികൂലമാകുമെന്നാണ് വിലയിരുത്തൽ
പിറവത്ത് ഭൂരിപക്ഷം കുറഞ്ഞാലും പാലായിലും കടുത്തുരുത്തിയിലും ലഭിക്കുന്ന ഭൂരിപക്ഷം കൊണ്ട് കോട്ടയത്ത് വിജയം നേടാമെന്ന് വിലയിരുത്തലിലാണ് യുഡിഎഫ്. എന്നാൽ എൽഡിഎഫിന് മേൽക്കൈയുള്ള മണ്ഡലങ്ങളെ അപേക്ഷിച്ച് കടുത്തുരുത്തിയിലും പാലായിലും പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here