തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇത്തവണ രജിസ്റ്റർ ചെയ്തത് 347 കേസുകൾ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണത്തെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ. 2016 ലെ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഇത്തവണ അക്രമസംഭവങ്ങൾ കുറവാണെന്ന് പൊലീസ് അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് ബെഹ്‌റ അവകാശപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ചുവടെ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ. തിരുവനന്തപുരം സിറ്റി- 9 (35), തിരുവനന്തപുരം റുറൽ – 23 (38), കൊല്ലം സിറ്റി – 11 (30), കൊല്ലം റൂറൽ- 8 (17), പത്തനംതിട്ട – 6 (6), ആലപ്പുഴ- 17 (13), കോട്ടയം – 2 (39), ഇടുക്കി – 6 (33), കൊച്ചി സിറ്റി – 6 (5), എറണാകുളം റൂറൽ- 3 (4), പാലക്കാട് – 15 (14), തൃശൂർ സിറ്റി – 19 (7), തൃശൂർ റൂറൽ – 18 (41), മലപ്പുറം – 66 (87), കോഴിക്കോട് റൂറൽ – 20 (57), കോഴിക്കോട് സിറ്റി – 10 (26), വയനാട്- 9 (10), കണ്ണൂർ – 79 (86), കാസർകോട് – 20 (64).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here