Advertisement

വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

April 25, 2019
Google News 1 minute Read

വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ്  കമ്മീഷന്റെ നോട്ടീസ്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനാണ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് . 24 മണിക്കൂറിനകം മറുപടി നല്‍കണം. ബാലെക്കോട്ട് ഭീകരാക്രമണം പരാമര്‍ശിച്ചുള്ള പ്രസംഗത്തില്‍ മുസ്ലിം സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
ശ്രീധരന്‍പിള്ളയോട് വിശദീകരണം തേടിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here