Advertisement

ജാതി പറഞ്ഞ് വോട്ട് പിടിച്ചത് എല്‍ഡിഎഫും യുഡിഎഫും: ശ്രീധരന്‍പിള്ള

October 19, 2019
Google News 0 minutes Read

ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. എന്‍എസ്എസ് നിലപാട് ബിജെപിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ എന്‍എസ്എസ് സ്വീകരിച്ചത് പ്രാദേശിക നീക്കുപോക്കുകള്‍ മാത്രമാണ്. എക്കാലത്തും ജാതി പറഞ്ഞ് വോട്ട് പിടിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ജാതി പറഞ്ഞും വോട്ട് തേടാം. ജനങ്ങളുടെ ഹൃദയം ഞങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ്. കാമുകന്‍ കാമുകിയെ കാണാന്‍ പോകുന്നതുപോലെയാണ്. ജനങ്ങള്‍ കാമുകിയാണ്. രാഷ്ട്രീയക്കാരന്‍ കാമുകനും. അപ്പോള്‍ അവരുടെ ഹൃദയം അനുകൂലമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here