‘ഞങ്ങളുടെ ദിനങ്ങൾ തിരിച്ചു വരും, ഓർത്തുവെച്ചോളൂ’; ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിന് ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ‘തങ്ങളുടെ ദിനങ്ങൾ തിരിച്ചുവന്നാൽ എന്താണ് സംഭവിക്കുകയെന്നും സർക്കാർ മാറിവരുമെന്നത് ഓർത്തോളൂ എന്നുമായിരുന്നു ശിവരാജ് സിങ്ങിന്റെ ഭീഷണി. പശ്ചിമബംഗാളിൽ മമതാ ബാനർജി തങ്ങളെ നിലത്തിറങ്ങാൻ അനുവദിക്കുന്നില്ല. അതിന് ശേഷമിതാ കമൽ നാഥും തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നും ശിവരാജ് സിങ് പറഞ്ഞു. .
5 30 ന് ഉംറേത്തിൽ എത്താനായിരുന്നു തങ്ങൾ തീരുമാനിച്ചിരുന്നതെന്നും എന്നാൽ അഞ്ച് മണിക്ക് മാത്രമേ അനുമതി നൽകൂവെന്ന് സ്റ്റാഫ് വന്ന് പറഞ്ഞുവെന്നും ചൗഹാൻ പറഞ്ഞു. താൻ വിവിധ സംസ്ഥാനങ്ങളിൽ റാലികൾ നടത്തുന്നുണ്ട്. അവിടെ എവിടേയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ആറ് മണിയോടെ തനിക്ക് അനുമതി നൽകണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. സർക്കാർ വരും പോകും. ഇത്തരത്തിൽ ആരും പ്രവർത്തിക്കാൻ പാടില്ലെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.
ചിന്ദ്വാരയിലെ ഉംറേത്തിൽ ഇന്നലെ വൈകീട്ട് 5 30 നായിരുന്നു ഹെലികോപ്റ്റർ ഇറങ്ങാൻ സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ അഞ്ച് മണിക്ക് ലാൻഡിങ് നടത്തണമെന്നും അല്ലാത്തപക്ഷം അനുമതി നൽകാനാവില്ലെന്നും അധികാരികൾ അറിയിക്കുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here