Advertisement

നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി; രണ്ട് തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

April 26, 2019
Google News 2 minutes Read
eight train suspended completely

നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി. കോട്ടയം നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതുകൊണ്ടാണ് ശനിയാഴ്ച്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രമേർപ്പെടുത്തിയത്.

റെയിൽപാളത്തിൽ ഒമ്പതു മണിക്കൂറും എം.സി.റോഡിൽ രാവിലെ 10 മുതൽ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.

12 തീവണ്ടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. രണ്ട്് തീവണ്ടികളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പത്ത് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഒരു തീവണ്ടിയുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.

Read Also : കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി; എല്ലാ ബസുകളുടെയും രേഖകൾ പരിശോധിക്കാൻ നിർദേശം

ട്രെയിൻ നമ്പർ 06015എറണാകുളം വേളങ്കണ്ണി സ്‌പെഷ്യൽ, ട്രെയിൻ നമ്പർ 66308 കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിൻ നമ്പർ 66302 കൊല്ലം -ആലപ്പുഴ-എറണാകുളം മെമു, 66303 എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, ട്രെയിൻ നമ്പർ 56385എറണാകുളംകോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ 56390 കോട്ടയംഎറണാകുളം പാസഞ്ചർ, ട്രെയിൻ നമ്പർ 56385എറണാകുളം-കോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചർ , ട്രെയിൻ നമ്പർ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചർ, ട്രെയിൻ നമ്പർ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56303 എറണാകുളംആലപ്പുഴ പാസഞ്ചർ, ട്രെയിൻ നമ്പർ 56381 എറണാകുളം-കായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56382 കായംകുളം എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here