പലയിടങ്ങളിലും നല്ലവരായ സിപിഎം പ്രവർത്തകർ സഹായിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പലയിടങ്ങളിലും നല്ലവരായ സിപിഎം പ്രവർത്തകർ സഹായിച്ചിട്ടുണ്ടെന്നും പിണറായി വിജയന്റെ ധാർഷ്ട്യവും ധിക്കാരവുമാണ് കോൺഗ്രസിന് വോട്ട് കൂട്ടിയതെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ മത്സരിക്കണമെന്ന് തന്നെ നിർബന്ധിച്ചത് സിപിഎം നേതാക്കളാണ്. ഒരു വിഭാഗം എൽജെഡി വോട്ടുകളും കോൺഗ്രസിന് ഇത്തവണ കിട്ടിയിട്ടുണ്ട്. കോൺഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന വോട്ടുകച്ചവടം പരാജയ ഭീതി കൊണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ്.
ബിജെപിയുമായി നീക്കുപോക്കുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ പൊതുരംഗത്ത് നിന്ന് താൻ മാറി നിൽക്കാൻ തയ്യാറാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം കോടിയേരിക്കും പിണറായി വിജയനും ഉറക്കമില്ലാത്ത രാത്രികളാണ്. ശബരിമല വിഷയം ബിജെപി ക്ക് ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും കേരളത്തിൽ യുഡിഎഫ് ട്വന്റി ട്വന്റി വിജയം തന്നെ നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here