യന്ത്രസംവിധാനങ്ങളെ അതിജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന ന്യൂറാലിങ്ക് പദ്ധതി യുമായി ഇലോണ്‍ മസ്‌ക്

നിര്‍മിതബുദ്ധി മനുഷ്യ വംശത്തിന് ഭീഷണി വിതയ്ക്കും എന്ന വാദത്തിന് എതിരായി,
മനുഷ്യനെ പ്രാപ്തനാക്കുന്ന സാങ്കേതിക വിദ്യയുമായി ഇലോണ്‍ മാസ്‌ക്.
മനുഷ്യന്റെ തലച്ചോറിന് യന്ത്ര സംവിധാനങ്ങളെ മറികടക്കാന്‍ പ്രാപ്തമാക്കുകയാണ് ഇലോണ്‍ മസ്‌ക് ഇ സാങ്കേതിക വിദ്യയിലൂടെ. ‘ന്യൂറാലിങ്ക്’ എന്നാണ് അദ്ദേഹം ഈ സാങ്കേതിക വിദ്യയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണ് ന്യൂറാലിങ്ക് എന്ന മാര്‍ഗ്ഗത്തിലൂടെ അദ്ദേഹം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.
2016 ലാണ് ഇലോണ്‍ മാസ്‌ക് ഇത്തരം ഒരു സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 21 ന് അദ്ദേഹം coming soon എന്ന് എഴുതി ട്വീറ്റ് ചെയ്യുകയും ഉണ്ടായി. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുകയാണ് ചെയ്യുക.
മനുഷ്യന്റെ ബുദ്ധിയെ ജനാധിപത്യവത്ക്കരിക്കുക വഴി, ഡിജിറ്റല്‍ രൂപത്തിലുളള ബുദ്ധി ആരുടെയും കുത്തകയാകാതിരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇലോണ്‍ മസ്‌ക് പറയുകയുണ്ടായി. മാത്രമല്ല അതി ബുദ്ധിമാന്‍മാരായി മനുഷ്യ വംശത്തെ മാറ്റിയെടുക്കുക. കമ്പ്യൂട്ടറിനൊപ്പം നിന്നുകൊണ്ട് കമ്പ്യൂട്ടറുകളോട് സംവദിക്കാന്‍ കഴിയുക, യന്ത്ര സംവിധാനങ്ങളോട് ചെറുത്തു നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ന്യൂറാലിങ്ക് പദ്ധതിയുടെ ലക്ഷ്യം എന്ന് മസ്‌ക് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here