അഴീക്കൽ ബീച്ചിൽ തിരയിലകപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്കാണ് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടത്. അതേസമയം സുരക്ഷ മുൻനിർത്തി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അഴീക്കൽ ബീച്ചിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടലിൽ കളിക്കുന്നതിനിടെ 3 വിദ്യാർത്ഥികൾ തിരയിൽപ്പെട്ടത്.ഇതിൽ ഒരാളെ ലൈഫ് ഗാർഡ് സാഹസികമായി രക്ഷപ്പെടുത്തി. വവ്വാക്കാവ് സ്വദേശി സച്ചിൻ, കുമ്പഴ സ്വദേശി നിധിൻ എന്നിവരെയാണ് കാണാതായത്.ഇവർക്കായുള്ള തിരച്ചിൽ മറൈൻ എൻഫോഴ്‌സ്‌മെൻറിന്റെയും, കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തുടരുകയാണ്. മൽസ്യതൊഴിലാളികളും തിരച്ചിലിൽ പങ്കെടുക്കുന്നു. ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ചാണ് വിദ്യാർത്ഥികൾ കടലിലിറങ്ങിയത്.
Read Also : മോടി കൂട്ടി പയ്യാമ്പലം ബീച്ച് ; പുതിയ നടപ്പാത നാടിന് സമര്‍പ്പിച്ചു
കഴിഞ്ഞ 6 മാസത്തിനിടയിൽ 6 ജീവനാണ് ഇവിടെ കടലെടുത്തത്.ദിവസേന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ബീച്ചിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് എംഎൽഎ ആർ രാമചന്ദ്രൻ വ്യക്തമാക്കി.
സുരക്ഷ മുൻനിർത്തി ബീച്ചിലേക്കുള്ള സന്ദർശനം ജില്ലാഭരണകൂടം വിലക്കി. വിലക്ക് ലംഘിച്ച് കടലിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here