Advertisement

വായ്പയെടുത്തു നാടു വിടുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ സുപ്രീം കോടതിയുടെ ഉത്തരവ്

April 26, 2019
Google News 0 minutes Read

ബാ​ങ്കു​ക​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തു നാടു വിടുന്നവ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ളി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നു സു​പ്രീം കോ​ട​തി. വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സു​ഭാ​ഷ് ച​ന്ദ്ര അ​ഗ​ർ​വാ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​നു​ള്ള നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​നു കോ​ട​തി ന​ൽ​കു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്നും റി​സ​ർ​വ് ബാ​ങ്കി​നോ​ടു ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വാ​യ്പ​യെ​ടു​ത്ത് മു​ങ്ങി​യ വ​ൻ​കി​ട​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു റി​സ​ർ​വ് ബാ​ങ്ക് നി​ല​പാ​ടെ​ടു​ത്തി​രു​ന്ന​ത്. ഈ ​നി​ല​പാ​ട് റി​സ​ർ​വ് ബാ​ങ്കി​നെ​തി​രേ ജ​യ​ന്തി​ലാ​ൽ എ​ൻ മി​സ്ട്രി ന​ൽ​കി​യ കേ​സി​ൽ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു.

കൂ​ടാ​തെ, ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​മെ​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ന​യം പി​ൻ​വ​ലി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ട​തി നി​ർ​ദേ​ശം പാ​ലി​ക്കാ​തെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ട് തു​ട​ർ​ന്ന​താ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here