വനിതകൾക്കായി ഗൂഗിൾ പിന്തുണയോടെ പരിശീലന പരിപാടിയൊരുക്കുന്നു; ഒപ്പം സ്റ്റൈപ്പൻഡും

ഐടി രംഗത്ത് വനിതകൾക്ക് തൊഴിലവസരം ലഭിക്കാൻ ഗൂഗിളിന്റെ പിന്തുണയോടെ പരിശീലന പരിപാടിയൊരുക്കുന്നു. പരിശീലന പരിപാടി മാത്രമല്ല സ്റ്റൈപ്പൻഡും ലഭിക്കും.

ടാലന്റ് സ്പ്രിന്റ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിമൻ എൻജിനിയേഴ്‌സ് (ഡബ്ല്യുഇ) എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ മൂന്ന് വർഷത്തിനകം 600 വനിത സോഫ്ട്‌വെയർ എൻജിനിയർമാരെ ഇന്ത്യയിൽ നിന്ന് സൃഷ്ടിക്കുകയാണ് പ്രമുഖ ഐടി പരിശീലന വിദഗ്ധരായ ടാലന്റ് സ്പ്രിന്റിന്റെ ലക്ഷ്യം. വിശദമായ തിരഞ്ഞെടുപ്പ് പ്രക്രിയിലൂടെയാണ് ഐടി വിദ്യാർഥിനികളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തുക. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിനു പ്രത്യേക പരിഗണനയും നൽകുന്നുണ്ട്.

ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഐടി രംഗത്ത് ഉന്നത ഉദ്യോഗം നേടാനാവുംവിധമുള്ള
പരിശീലനങ്ങൾ ടാലന്റ് സ്പ്രിന്റ് നൽകും. നൂറു ശതമാനം സ്‌കോളർഷിപ്പും ഒരു ലക്ഷം രൂപ
വാർഷിക സ്‌റ്റൈപ്പന്റും പരിശാലനകാലയളവിൽ ലഭിക്കും. വിജയകരമായി പരിശീലനം പൂർ
ത്തിയാക്കുന്നവർക്ക് ഗൂഗിൾ കമ്പനിയിൽ തൊഴിൽ നേടാൻ അവസരം കിട്ടും.
ഐടി കോളജുകളിൽ മൂന്നാം വർഷവും നാലാം വർഷവും പഠിക്കുന്ന വനിതകൾക്കാണ് വുമൻ
സ് എൻജിനീയേഴ്‌സ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാനാവുക. ഒരു വർഷമാണ് പരിശീല
നപരിപാടിയുടെ കാലയളവ്. സമ്മർ കോഡിങ് ബൂട്ട് ക്യാംപസ്, ലൈവ് ഓൺലെൻ ക്ലാസുകൾ,
ഓൺഗോയിങ് മെന്റർഷിപ്പ്, സർട്ടിഫിക്കേഷൻ, ടീം ബേസ്ഡ് പ്രൊജക്ടുകൾ എന്നിവ ഈ പ്രോ
ഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top