ശ്രീലങ്കയിൽ ഏറ്റുമുട്ടൽ; ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കൊളംബോയിൽ നിന്നും 300 കിലോമീറ്റർ അകലെ അമ്പാര ജില്ലയിലെ സെയ്ന്തമരുതിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ വീട് പരിശോധിക്കാനെത്തിയ സൈന്യത്തിനു നേരെ കെട്ടിടത്തിനുള്ളിൽ നിന്നും വെടിവെപ്പുണ്ടാകുകയായിരുന്നു. തുടർന്നാണ് സൈന്യവും പോലീസും സംയുക്തമായി തിരിച്ചും വെടിവെപ്പ് നടത്തിയത്.
AFP quoting Sri Lanka Police: 15 killed in raid on Islamist hideout
— ANI (@ANI) April 27, 2019
AFP: Sri Lanka troops kill two suspected IS gunmen, says official
— ANI (@ANI) April 27, 2019
ഇതിനിടെ പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങളും ഉണ്ടായി. സ്ഥലത്തു നിന്നും സ്‌ഫോടകവസ്തുക്കളും ഐഎസ് പതാകയും യൂണിഫോമുകളും കണ്ടെത്തിയതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടനങ്ങളിൽ 250 ലേറെ പേർ മരിക്കുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് പിന്നീട് ഏറ്റെടുത്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സ്‌ഫോടനങ്ങളെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷാ പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്. എല്ലാ വീടുകളിലും പരിശോധന നടത്തി അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നടപടികൾ ശ്രീലങ്കൻ പോലീസും സൈന്യവും തുടരുന്നതിനിടെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here