അഴീക്കൽ ബീച്ചിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അഴീക്കൽ ബീച്ചിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വവാക്കാവ് സച്ചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും പടിഞ്ഞാറ് മാറി അമൃതപുരിക്ക് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : അഴീക്കൽ ബീച്ചിൽ തിരയിലകപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി
വ്യാഴാഴ്ച്ച ഉച്ചയോടുകൂടിയാണ് മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടത്. അതിൽ ഒരാളെ അപ്പോൾ തന്നെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാളുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.
അതേസമയം, കൊല്ലം അഴീക്കൽ ബീച്ചിൽ അപകടങ്ങൾ പതിവാകുമ്പോഴും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളെത്തുന്ന തീരത്ത് പൊലീസ് എയ്ഡ് പോസ്റ്റോ , വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here