സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. അഞ്ച് ദിവസം മുൻപ് 160 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് നിലവിൽ 190 മുതൽ 200 രൂപവരെയാണ് ഈടാക്കുന്നത്
റംസാൻ നോമ്പിന് ഇനി ദിവസങ്ങൾ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോഴിയുടെ വില കുതിച്ചുയരുന്നത്. ലഗോണ്, ബ്രോയിലർ, സ്പ്രിംഗ്, നാടൻ എന്നീ ഇനങ്ങളാണ് വിപണിയിൽ പ്രധാനമായും ലഭ്യമാവുന്നത്. ഏപ്രിൽ ആദ്യവാരം 130-140 രൂപ വരെ ആയിരുന്ന കൊഴിയിറച്ചിക്ക് നിലവിൽ 200 രൂപ വരേയാണ് ഈടാക്കുന്നത്.
പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഇറച്ചി കോഴി എത്തുന്നത്. ജലക്ഷാമം രൂക്ഷമായത്തും കോഴി തീറ്റയുടെ വില വർധിച്ചതും കോഴിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്
അതേസമയം വിലവർദ്ധനവ് ഇറച്ചി കോഴിയുടെ ചില്ലറ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്.മൽസ്യത്തിന്റെയും ബീഫിന്റെയും പൊള്ളുന്ന വില കാരണം ആളുകൾക്ക് അൽപ്പമെങ്കിലും ആശ്വാസം കോഴി ഇറച്ചി തന്നെയാണ് എന്നാണ് വ്യാപാരികൾ പറയുന്നത്
റംസാനടുക്കന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാർ ഏറും. ഇതോടെ വില ഇനിയും വർധിക്കാൻ ആണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here