ജീത്തു ജോസഫിന്റെ സിനിമയിലൂടെ കാർത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു

തമിഴ് നടൻ സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും സൂര്യയുടെ ഭാര്യയും അഭിനേത്രിയുമായ ജ്യോതികയും ആദ്യമായി ഒരുമിക്കുന്നു. സംവിധായകൻ ജീത്തു ജോസഫിൻ്റെ സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി സ്ക്രീൻ സ്പേസ് പങ്കിടുക. വെറ്ററൻ നടൻ സത്യരാജ്, മലയാളി താരം ആൻസൻ പോൾ എന്നിവരും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പാരലൽ മൈൻഡ്സിൻ്റെ ബാനറിൽ വയാകോം 18 പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഇക്കൊല്ലം ഒക്ടോബറിൽ ചിത്രം തീയറ്ററുകളിലെത്തും.
മികച്ച ഏതാനും സിനിമകളിലൂടെ ശ്രദ്ധേയനായ നറ്റനാണ് കാർത്തി. പരുത്തിവീരൻ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാർത്തി വളരെ വേഗം സൂര്യയുടെ സഹോദരൻ എന്ന ലേബലിൽ നിന്ന് പുറത്തു കടന്നു. പയ്യ, ആയിരത്തിൽ ഒരുവൻ, മദ്രാസ്, തോഴ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കാർത്തി അഭിനയിച്ചിട്ടുണ്ട്.
1998ൽ സിനിമാ രംഗത്തെത്തിയ ജ്യോതിക ഖുഷി, തെനാലി, ധൂൾ, പ്രിയമാന തോഴി തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച അഭിനേത്രിയാണ്. 2006ൽ സൂര്യയെ വിവാഹം കഴിച്ച ജ്യോതിക 2009 ഓടെ അഭിനയ രംഗത്തു നിന്നും വിട്ടെങ്കിലും 2015ൽ റോഷൻ ആൻഡ്രൂസിൻ്റെ മലയാളം സിനിമ ‘ഹൗ ഓൾഡ് ആർ യൂ’വിലൂടെ വീണ്ടും അഭിനയം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here