നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കുന്നു; ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

കോട്ടയം നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം അൽപ്പസമയത്തിനകം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കും. ഇതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. 11 മണിമുതൽ എംസി റോഡിലും ഗതാഗതം തടസ്സപ്പെടും.
12 തീവണ്ടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. രണ്ട് തീവണ്ടികളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പത്ത് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഒരു തീവണ്ടിയുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.
Read Also : നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി; രണ്ട് തീവണ്ടികൾ ഭാഗികമായി റദ്ദാക്കി
ട്രെയിൻ നമ്പർ 06015എറണാകുളം വേളങ്കണ്ണി സ്‌പെഷ്യൽ, ട്രെയിൻ നമ്പർ 66308 കൊല്ലംകോട്ടയംഎറണാകുളം മെമു, ട്രെയിൻ നമ്പർ 66302 കൊല്ലം ആലപ്പുഴഎറണാകുളം മെമു, 66303 എറണാകുളംആലപ്പുഴകൊല്ലം മെമു, ട്രെയിൻ നമ്പർ 56385എറണാകുളംകോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ 56390 കോട്ടയംഎറണാകുളം പാസഞ്ചർ, ട്രെയിൻ നമ്പർ 56385എറണാകുളംകോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചർ , ട്രെയിൻ നമ്പർ 56388 കായംകുളം കോട്ടയം എറണാകുളം പാസഞ്ചർ, ട്രെയിൻ നമ്പർ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56303 എറണാകുളംആലപ്പുഴ പാസഞ്ചർ, ട്രെയിൻ നമ്പർ 56381 എറണാകുളംകായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56382 കായംകുളം എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ 56301 ആലപ്പുഴകൊല്ലം പാസഞ്ചർ എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here