Advertisement

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു

April 27, 2019
0 minutes Read

താമരശ്ശേരി ചുരത്തിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രഘുവാണ് മരിച്ചത്. ചുരത്തിന്റെ ഒമ്പതാം വളവിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന ക്ലീനർ ലോറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. നൂറടി താഴ്ചയിലേക്കാണ്  ലോറി മറിഞ്ഞത്.ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top