രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ഇനി ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം; ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണനയില്‍

രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസത്തേക്ക് മാത്രമാക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അഖിലേന്ത്യ ബാങ്കേഴ്‌സ് സമിതിയാണ് പരിഗണിക്കുന്നത്.
നിലവില്‍ എസ്ബിഐ ഉള്‍പ്പടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുള്ളത്. എടിഎമ്മും ഇ-ട്രാന്‍സ്ഫര്‍ പോലുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ അഞ്ചു ദിസവം മാത്രമായി പ്രവൃത്തി ദിവസം ചുരുക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
മാത്രമല്ല. വിദേശങ്ങളിലും അന്താരാഷ്ട്ര തലത്തിലും ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമാണ്. വിദേശവ്യാപാര മേഖലയും ശനിയും ഞായറും പ്രവൃത്തിക്കുന്നില്ല. ഇതെല്ലാം ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചു ദിവസമാക്കുന്നതില്‍ അനുകൂലമാണെന്നും വ്യക്തമാക്കുന്നു.
എന്നാല്‍ ഈ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബാങ്കിങ് സേവന ദിവസങ്ങള്‍ വെട്ടിക്കുറച്ചാല്‍ അത് സാധാരണ ജനങ്ങളെ ബാധിക്കുമെന്നും. ജനങ്ങള്‍ ആധുനിക മാര്‍ഗ്ഗങ്ങളിലൂടെ പണമിടപാട് നടത്താന്‍ സജ്ജരായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here