പട്ടണക്കാട് ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് നാളെ

പട്ടണക്കാട് 15 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് നാളെയെന്ന് പൊലീസ്. കുട്ടിയുടെ അമ്മ ആതിരയുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. കൊലപാതകത്തില്‍ അമ്മ മാത്രമാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം കിട്ടാതെയാണ് കുട്ടിയുടെ മരണമെന്ന് തെളിഞ്ഞിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ട ചേദ്യം ചെയ്യലിനൊടുവിലാണ് അമ്മ ആതിര കുറ്റ സമ്മത് നടത്തിയത്.
ചേര്‍ത്തല പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷെറോണിന്റെ മകള്‍ 15 മാസം പ്രായമുള്ള ആദിഷയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് അമ്മ സമ്മതിച്ചതായി എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. മൃതദേഹം മറവ് ചെയ്തതിനു പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ കസ്റ്റഡില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഉറക്കിക്കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തിയെന്ന് ഇന്നലെ പറഞ്ഞ ആതിര ഇന്ന് കുറ്റം ഏറ്റു പറഞ്ഞു. നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ മര്‍ദ്ദിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കുഞ്ഞിന് രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അമ്മ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് മുത്തശ്ശി പ്രിയ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ചലനമറ്റ കുഞ്ഞിനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തല ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here