Advertisement

‘തൊഴിലാളികൾക്കൊപ്പമെന്ന് പ്രസംഗിക്കുന്ന സർക്കാർ അത് പ്രവർത്തിയിലും കാണിക്കണം’ : സർക്കാരിനെതിരെ സികെ ജാനു

April 28, 2019
Google News 1 minute Read

വയനാട് തൊവരിമല ഭൂസമരത്തിൽ സർക്കാരിനെതിരെ സികെ ജാനു.  ‘തൊഴിലാളികൾക്കൊപ്പമെന്ന് പ്രസംഗിക്കുന്ന സർക്കാർ അത് പ്രവർത്തിയിലും കാണിക്കണം. തൊവരിമല ആദിവാസി സമരത്തെ സർക്കാർ അവഗണിക്കുകയാണ്’ സികെ ജാനു പറയുന്നു.

തൊവരിമല സമരനേതാക്കളെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നും സി കെ ജാനുവിന്റെ പ്രതികരണം ട്വന്റി ഫോറിനോട് പറഞ്ഞു.

തങ്ങൾക്ക് അർഹമായ ഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യുകയാണ് തൊവരിമല നിവാസികൾ ചെയ്തത്. വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനൽകാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ആദിവാസികൾ ഇവിടെ കുടിൽ കെട്ടി സമരം നടത്തുന്നത്. ബത്തേരിക്ക് സമീപമുള്ള തൊവരിമല ഹാരിസൺ മലയാളം പ്ലാൻറേഷനോട് ചേർന്ന വനഭൂമിയിലാണ് കുടിൽകെട്ടി സമരം ആരംഭിച്ചത്. ഏപ്രിൽ 21-ആം തിയതി ആയിരുന്നു തൊവരിമലയിൽ സമരം ആരംഭിച്ചത്. സി.പി.ഐം.എം.എൽ റെഡ് സ്റ്റാർ, ആൾ ഇന്ത്യാ ക്രാന്തികാരി കിസാൻ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവർ സംയുക്തമായാണ് സമരം ചെയ്യുന്നത്.

സമരം ചെയ്യുന്ന നേതാക്കളെ ചർച്ചയ്‌ക്കെന്ന് വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, മനോഹരൻ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here