കാഴ്ച്ചയിൽ മുസ്ലീങ്ങളെപ്പോലെ തോന്നിയതിന് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി വംശീയവാദി

കാഴ്ചയിൽ മുസ്ലീങ്ങളെപ്പോലെ തോന്നിയതിനെ തുടർന്ന് വംശീയവാദി ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി.  യുഎസിലെ സാൻ ഫ്രാൻസിസ്‌കോക്ക് സമീപത്തെ സണ്ണിവെയ്ൽ എന്ന സ്ഥലത്താണ് സംഭവം.

കടുത്ത വംശീയവാദിയായ ഇസയ്യ ജോൾ പീപ്പിൾസ് എന്ന യുവാവാണ് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണെന്നും പൊലീസ് അറിയിച്ചു. നടന്നു പോകുകയായിരുന്ന സംഘത്തിന് നേരെയാണ് ഇയാൾ മനപൂർവം കൊല്ലൻ വേണ്ടി കാർ ഇടിച്ചു കയറ്റിയത്. ഒരു കുടുംബത്തിലെ മൂന്ന് ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. ഇതിൽ 13 വയസ്സുകാരിയായ പെൺകുട്ടിയുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ ശേഷം ഇയാൾ ‘താങ്ക്യൂ ജീസസ്, പ്രൈസ് ജീസസ്’ എന്ന് പറഞ്ഞതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ വിദ്വേഷക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഇയാൾ മാനസിക രോഗത്തിന് വർഷങ്ങളായി ചികിത്സയിലാണെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More