Advertisement

പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ; സാധ്യത നിലനിർത്താൻ കൊൽക്കത്ത: ടോസ് അറിയാം

April 28, 2019
Google News 0 minutes Read

ഐപിഎല്ലിലെ 47ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബോൾ ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രൊഹിത് ശർമ്മ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത നിരയിൽ  മലയാളി താരം സന്ദീപ് വാര്യറും റോബിൻ ഉത്തപ്പയും ഹാരി ഗുർണിയും ടീമിലെത്തി. മുംബൈക്ക് വേണ്ടി അനുകുൾ റോയിക്ക് പകരം ബരിന്ദർ സ്രാനും ടീമിലെത്തി.

കളി ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാകാം എന്നതു കൊണ്ട് തന്നെ പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കുക എന്നതാവും മുംബൈയുടെ ലക്ഷ്യം. പ്ലേ ഓഫ് ഉറപ്പിക്കുന്നതിനോടൊപ്പം ടേബിളിൽ ഒന്നാമതെത്താമെന്നതും മുംബൈയ്ക്ക് ജയം അനിവാര്യമാകുന്ന മറ്റൊരു കാര്യമാണ്. കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നില നിർത്തണമെങ്കിൽ ഇനിയുള്ള കളികളെല്ലാം ജയിക്കേണ്ടതു കൊണ്ട് തന്നെ ഒരു ജീവന്മരണ പോരാട്ടത്തിനാണ് സാധ്യത. സീസണിലാദ്യമായി കളിക്കാനിറങ്ങുന്നു എന്നത് കൊണ്ട് തന്നെ ഈ കളി സന്ദീപ് വാര്യർക്കും നിർണ്ണായകമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here