ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഹജ്ജിനും ഉംറയ്ക്കും പോവുന്നത് ക്രിമിനലുകളായ സൗദി ഭരണാധികരികള്‍ക്ക് സഹായം നല്‍കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍ ഗരിയാനി

ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജിനും ഉംറയ്ക്കും പോകുന്നത് ക്രിമിനലുകളായ സൗദി ഭരണാധികരികളെ സഹായിക്കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍ ഗരിയാനി.
ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടകര്‍ അടയ്ക്കുന്ന പണം ഉപയോഗിച്ച് ലിബിയ, യെമന്‍, സുഡാന്‍, തുനീഷ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും സാദിഖ് അല്‍ ഗരിയാനി പറയുന്നു.
ലിബിയന്‍ ചാനലായ Ean Libya എന്ന ചാനലിലൂടെയാണ് സാദിഖ് അല്‍ ഗരിയാനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നിലവില്‍ സിറിയയിലും യെമനിലും ഇറാഖിലുമെല്ലാം വിമത ഗ്രൂപ്പുകള്‍ക്ക് സൗദി ഫണ്ട് നല്‍കുന്നുണ്ടെന്നും ഗദ്ദാഫിയുടെ ഭരണകാലത്ത് സൗദി ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘത്തെ പിന്‍തുണച്ചിരുന്നുവെന്നും ഇതിനെതിരെ പോരാടണമെന്നും സാദിഖ് അല്‍ ഗരിയാനി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here