തുടർച്ചയായ അഞ്ച് ഡക്കുകൾക്ക് ശേഷം ടി-20യിൽ ടേണറുടെ ആദ്യ റൺ; കയ്യടിച്ച് വരവേറ്റ് സഹതാരങ്ങൾ: വീഡിയോ

തുടർച്ചയായ അഞ്ച് ഡക്കുകൾക്ക് ശേഷം ടി-20യിൽ ആദ്യ റൺ സ്കോർ ചെയ്ത ഓസീസ് താരം ആഷ്ടൺ ടേണറെ കയ്യടിയോടെ വരവേറ്റ് രാജസ്ഥാൻ റോയൽസ് താരങ്ങൾ. ഇന്നലെ സൻ രൈസേഴ്സ് ഹൈദരാബാദുമായി നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. രാജസ്ഥാൻ റോയൽസ് താരങ്ങളെക്കൂടാതെ ഹൈദരാബാദ് താരങ്ങളായ വാർണർ, ഭുവനേശ്വർ എന്നിവരും തമാശയിൽ പങ്കു ചേർന്നു.
ഭുവനേശ്വർ കുമാർ എറിഞ്ഞ 18ആം ഓവറിലായിരുന്നു സംഭവം. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് തൊട്ടു മുൻപുള്ള ഓവറിലെ അവസാന പന്തിൽ പുറത്തായിരുന്നു. ഓവറിലെ ആദ്യ പന്തിൽ ഭുവി എറിഞ്ഞ ഒരു സ്റ്റമ്പ് ടു സ്റ്റമ്പ് ലെംഗ്ത് ബോൾ ലെഗ് സൈഡിലേക്ക് തിരിച്ചു വിട്ടാണ് ടേണർ തൻ്റെ റൺ വരൾച്ചക്ക് വിരാമമിട്ടത്. ടേണർ ഓടി അപ്പുറമെത്തുമ്പോൾ ഫീൽഡ് ചെയ്യുകയായിരുന്ന വാർണറും പന്തെറിഞ്ഞ ഭുവിയും ചിരിച്ചു കൊണ്ട് ആ രംഗം അസ്വദിച്ചു. ഡഗ് ഔട്ടിലിരുന്ന രാജസ്ഥാൻ റോയൽസ് താരങ്ങൾ കയ്യടിച്ചു കൊണ്ടാണ് ടേണറുടെ റൺ സ്വാഗതം ചെയ്തത്. ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് ടേണറും തമാശയിൽ പങ്കു ചേർന്നു.
മത്സരത്തിൽ ഏഴ് വിക്കറ്റിന് രാജസ്ഥാൻ ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. 48 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജു സാംസണാണ് രാജസ്ഥാൻ്റെ വിജയ ശില്പി. സഞ്ജുവിനൊപ്പം 44 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റ ൺ, 39 റൺസെടുത്ത അജിങ്ക്യ രഹാനെ എന്നിവരും രാജസ്ഥാൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ജയത്തോടെ രാജസ്ഥാൻ കൊൽക്കത്തയെ മറികടന്ന് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തി.
Ashton Turner off the mark in the IPL https://t.co/ayttAvgkFO
— PRINCE SINGH (@PRINCE3758458) April 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here