ക്രെറ്റയുടെ രണ്ടാം തലമുറ വാഹനം നിരത്തിലിറക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി

കോംപാക്ട് എസ്യുവി വാഹനങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ വാഹനം എത്തുന്നു.ഷാങ്ഹായി ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തിയ ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഡിസൈനില്‍ ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ക്ക് എല്ലാം സമാന രൂപകല്‍പ്പനയെന്ന് ഉറപ്പിക്കും വിധം അധികം മാറ്റമില്ലാതെയാണ് രണ്ടാം തലമുറഖ വാഹനവും വിപണി കീഴടക്കാന്‍ എത്തുന്നത്.
സ്‌പോര്‍ട്ടി ലുക്കില്‍ എത്തുന്ന രണ്ടാം തലമുറ വാഹനത്തിന് കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് നല്‍കിയിട്ടുള്ളത്.
വാഹനം ആഡംബരമാക്കുന്നതിന്റെ ഭാഗമായി കോക്പിറ്റ് സെന്റര്‍ കണ്‍സോള്‍ നല്‍കും. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ വാഹനത്തിലുണ്ടാവും.
ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് പുത്തന്‍ തലമുറ ക്രെറ്റയിലും നല്‍കുക. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്‌പോയിലായിലായിരിക്കും വാഹനം ഇന്ത്യയില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here