സൗദിയിൽ തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ പദ്ധതി

സൗദിയിൽ തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ പദ്ധതി. ഒരു വർഷത്തിനുള്ളിൽ നാല്പത് ശതമാനം വരെ വനിതകളെ നിയമിക്കാനാണ് നീക്കം.
തൊഴിൽ മേഖലയിൽ സ്വദേശീ വനിതകളുടെ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വർധിപ്പിക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. വനിതാവൽക്കരണ പദ്ധതികൾ വഴി നിരവധി വനിതകൾക്ക് ഇതിനകം തൊഴിൽ ലഭിച്ചു. നിലവിൽ ഇരുപത്തിയൊമ്പത് ശതമാനമാണ് തൊഴിൽ രംഗത്ത് വനിതകളുടെ പ്രാതിനിധ്യം. അടുത്ത വർഷത്തോടെ ഇത് നാല്പത് ശതമാനമാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി.
ഇതിനായി സ്വകാര്യമേഖലയുടെ സഹകരണത്തോടെ പത്തിന പദ്ധതികൾ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി അഹമദ് അൽറാജി പറഞ്ഞു. സാമ്പത്തിക മേഖലയിൽ വനിതകളുടെ പങ്കാളിത്തം 2030 ആകുമ്പോഴേക്കും മുപ്പത് ശതമാനമായി ഉയരുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഇത് ഇരുപത് ശതമാനമാണ്. വനിതാവൽക്കരണം നടപ്പിലാക്കിയ തസ്തികകളിൽ പുരുഷന്മാർ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here